Kerala

തൃശൂർപൂരം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഈ വർഷത്തെ തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചു. കൊറോണ പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്തും.പരമാവധി ജനങ്ങളെത്തുന്നത് നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.

ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന സാഹചര്യങ്ങൾ വിലയിരുത്തി വ്യക്തത വരുത്തും. മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്.തൃശൂർ പൂരം ഏപ്രിൽ 23നാണ്.

Leave a Reply

Your email address will not be published. Required fields are marked *