Kerala

29 ലക്ഷം രൂപ തട്ടിയെന്ന് കേസ്; നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊ​ച്ചി: ബോ​ളി​വു​ഡിലെ ചൂടൻ താരം സ​ണ്ണി ലി​യോ​ണി​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു.കൊ​ച്ചി​യി​ൽ വെച്ചാണ് ചോദ്യം ചെയ്തത്. താരം 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് കാ​ട്ടി പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ഷി​യാ​സ് ന​ൽ​കി​യ പ​രാ​തി​യെ തുടർന്നാണ് ചോ​ദ്യം ചെ​യ്യ​ൽ.നിലവിൽ താരം അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ സ​ണ്ണി ലി​യോ​ൺ നി​ല​വി​ൽ കേ​ര​ള​ത്തി​ലു​ണ്ട്.

സ​ണ്ണി​ക്ക് കൊ​ച്ചി​യി​ൽ വി​വി​ധ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നും എ​ന്നാ​ൽ താരം ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് എ​ത്തി​യി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു.എന്നാൽ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ണം വാ​ങ്ങി​യ കാ​ര്യം താ​രം സ​മ്മ​തി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് എ​ത്താ​തി​രു​ന്ന​ത് സം​ഘാ​ട​ക​രു​ടെ പിഴവ് മൂലമെന്ന് സ​ണ്ണി ക്രൈം​ബ്രാ​ഞ്ചി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *