സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സംവിധായകനും നടനവും അവതാരകനുമായ രമേഷ് പിഷാരടി. തന്റെ പുതിയ വിശേഷങ്ങൾ താരം ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുണ്ട്.താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറാറുണ്ട്.അതിന് കാരണം അവയ്ക്കൊപ്പം നൽകുന്ന വ്യത്യസ്തമായ കമന്റുകളാണ്.
എന്നാൽ ഇത്തവണയാകട്ടെ പിഷാരടി പങ്കുവച്ച ഒരു ഫോട്ടോ പുതുയൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുകയാണ്. ചിത്രവും അതിന്റെ കമന്റും കണ്ട് താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശിയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി.
പാറക്കെട്ടിൽ കണ്ണുകളടച്ച് ഇരിക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചത്. ഇതിന് ‘മടിറ്റേഷൻ’ എന്നൊരു ക്യാപ്ഷനും കൊടുത്തിരുന്നു . “ഹായ്, പിഷാരടി… നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,” എന്നായിരുന്നു ചിത്രത്തിന് താഴെ അബ്ദുള്ളക്കുട്ടിയുടെ കമന്റ്. താരത്തിന്റെ പോസ്റ്റും അബ്ദുള്ളക്കുട്ടിയുടെ കമന്റും വൈറലായതോടെ നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.പിഷാരടിയുടെ ക്യാപ്ഷനെ പിന്തുണച്ചും അബ്ദുള്ളക്കുട്ടിയുടെ കമന്റിന് പൊങ്കാലയിട്ടുമാണ് കമന്റുകൾ വരുന്നത്….
മടിറ്റേഷൻ(On the Rocks)
Posted by Ramesh Pisharody on Thursday, 4 February 2021