Kerala

സാബു എം ജേക്കബിനെ തടഞ്ഞ സംഭവം;നാനൂറോളം എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

എറണാകുളം:ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞ സംഭവത്തിൽ നടപടിയുമായി പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കുന്നതിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ചേർന്ന് തടഞ്ഞത്.സാബു ജേക്കബിനെ തടഞ്ഞത് കൂടാതെ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐയെ കയ്യേറ്റം ചെയ്തത് അടക്കമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്ററെ തടഞ്ഞതിന് സിപിഎം, കോൺഗ്രസ്‌ പ്രാദേശിക നേതാക്കൾ അടക്കം നാല്പത് പേർക്കെതിരെയും കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കണ്ടാലറിയാവുന്ന നാനൂറോളം പേർക്കെതിരെയും എഎസ്ഐയെ കയ്യേറ്റം ചെയ്തതിന് കണ്ടാൽ അറിയാവുന്ന നാലു പേർക്ക് എതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ സാബു എം ജേക്കബിനെ തടഞ്ഞ സംഭവത്തിൽ കോടതിയലക്ഷ്യ കേസ് നൽകും.പഞ്ചായത്തിലെ യോഗത്തിന് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി വിധി പോലീസ് ലംഘിച്ചെന്നാണ് പരാതി.

കന്നത്തു നാട്,ഐക്കരനാട് എന്നീ പഞ്ചായത്തുകളിൽ ആസുത്രണ സമിതി രൂപീകരണ സമയത്തും ഐക്കനാട് പഞ്ചാത്തിലെ ആസൂത്രണ സമിതി യോഗത്തിലും പ്രതിഷേധം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ട്വൻറി ട്വൻറി കോടതിയെ സമീപിച്ചത്. അതേ സമയം യോഗത്തിന് സംരക്ഷണം ഉറപ്പാക്കിയെന്നാണ് പോലീസ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *