കാസർക്കോട്: വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ ടിവി ദേഹത്തു വീണ് പിഞ്ചുകുഞ്ഞ് ദാരുണാന്ത്യം.സംഭവം കാസർക്കോട് ബോവിക്കാനത്താണ്. ഗൾഫിൽ ജോലി ചെയ്യുന്ന തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകൻ മുഹമ്മദ് സാബിർ ആണ് മരിച്ചത്.രണ്ട് വയസൻ കുട്ടിയുടെ പ്രായം.
ബുധനാഴ്ച ഉച്ചയോടെ മറ്റ് കുട്ടികൾക്കൊപ്പൊം ബാവിക്കര പള്ളിക്കാലിലെ വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ടിവി സ്റ്റാൻഡിൽ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടിവി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.