Kerala

ജെ.പി നദ്ദയ്ക്ക് ഉജ്ജ്വല വരവേൽപ്പ്; തിരഞ്ഞെടുപ്പിന് ഒരുങ്ങി ബി.ജെ.പി

തിരുവനന്തപുരം: ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. കഥകളി രൂപങ്ങളും ചെണ്ടമേളവും വാദ്യഘോഷങ്ങളുമായി ആയിരക്കണക്കിന് പ്രവർത്തകർ രാവിലെ മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിമാനത്താവളത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എം.എൽ.എ, പ്രഭാരിമാരായ സി.പി രാധാകൃഷ്ണൻ, സുനിൽ കാർക്കളെ, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ, ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുള്ളക്കുട്ടി, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ, വൈസ്പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ തിരുവനന്തപുരം ജില്ലാപ്രസിഡൻ്റ് വി.വി രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒന്നേകാലിന് വിമാനത്താവളത്തിന് പുറത്ത് എത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും പാർട്ടിപ്രവർത്തകർ വരവേറ്റു. തുടർന്ന് തുറന്ന വാഹനത്തിൽ ജെപി നദ്ദയെ മാരാർജി ഭവനിലേക്ക് ആനയിച്ചു. അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണാൻ റോഡിന് ഇരുവശത്തും നിരവധിയാളുകളാണ് തടിച്ചുകൂടിയത്. മാരാർജി ഭവനിലെത്തിലെത്തിയ നദ്ദ ഭാരതാംബയുടെ ഫോട്ടോയ്ക്ക് പുഷ്പാർച്ചന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *