Kerala

ജസ്നയുടെ തിരോധനം;ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയിൽ ഒഴിച്ചു,ഗുരുതര സുരക്ഷാ വീഴ്ച്ച, പ്രതി പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരന്റെ പ്രതിഷേധം. ഇതിന്റെ ഭാഗമായി ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ചു. കോട്ടയം സ്വദേശി ആർ രഘുനാഥനെ പൊലീസ് പിടികൂടി.ഇന്ന് രാവിലെയായിരുന്നു സംഭവം.

ജസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം വേണം,കേസിലെ പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാട്ടുകാരൻ പ്രതിഷേധിച്ചത്.പ്ലക്കാർഡുമേന്തിയായിരുന്നു ഇയാളുടെ പ്രതിഷേധം.ഹൈക്കോടതിയുടെ വളപ്പിൽ നിർത്തിയിട്ടിരുന്ന ജഡ്ജി ജസ്റ്റിസ് വി ഷെർസിയുടെ ഔദ്യോഗിക വാഹനത്തിലാണ് പ്രതിഷേധക്കാരൻ കരിഓയിൽ ഒഴിച്ചത്. ഇത് കണ്ടതോടെ പൊലീസ് രഘുനാഥിനെ പിടികൂടി സെൻട്രൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.ഹൈക്കോടതിയിലേക്ക് പൊതുജനങ്ങൾക്ക് കയറാവുന്ന വഴിയിലൂടെയാണ് രഘുനാഥൻ കയറിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് നേരെ ഉണ്ടായ ഇത്തരത്തിലുള്ള ആക്രമണത്തെ വളരെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.ഇതിൽ ശക്തമായ നടപടി വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി സംഭവ സ്ഥലം ഹൈകോടതി രജിസ്ട്രാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മറ്റു ഹൈക്കോടതി ഉന്നത ഉദോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.

പത്തനംതിട്ട സ്വദേശിയായ ജസ്‌നയെ കാണാതായിട്ട് മൂന്ന് വർഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നാട്ടുകാരന്റെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *