Kerala

തെരഞ്ഞെടുപ്പ് ഗോദയിൽ ജേക്കബ് തോമസും;ബിജെപി സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് വിരമിച്ച ഐപിഎസ് ഓഫീസർ ജേക്കബ് തോമസ്. ബിജെപിയുടെ സ്ഥാനാർത്ഥിയായിട്ടാകും ജേക്കബ് തോമസ് മത്സരിക്കുന്നത്. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കും.സംസ്ഥാനത്തിന്റെ വികസനകാര്യത്തിൽ ഇടതു വലതു മുന്നണികൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു.ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി.വളരെയധികം പ്രതിബന്ധം ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ്. രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേയെന്നും ജേക്കബ് തോമസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *