Kerala

മൂന്നാം ക്ലാസുകാരനോട് ക്രൂരത;പഠിക്കാത്തതിന് കാലിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; അച്ഛൻ അറസ്റ്റിൽ

പത്തനംതിട്ട: എട്ട് വയസുകാരന്റെ കാലിൽ ചട്ടുകംവച്ച് പൊള്ളിച്ച കേസിൽ അച്ഛൻ പിടിയിൽ. പഠിക്കാത്തതിന്റെ പേരിലാണ് അച്ഛൻ കുട്ടിയോട് ഈ ക്രൂരത കാട്ടിയത്. പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കേതിൽ ശ്രീകുമാറിനെ (31) ആണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ജനുവരി 30-നാണ്. ശ്രീകുമാർ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനോട് പാഠഭാഗങ്ങൾ പഠിക്കാൻ പറഞ്ഞിട്ട് പുറത്തേക്കു പോയി. വൈകീട്ട് തിരികെ വന്ന്‌ പഠിച്ചോ എന്ന് അന്വേഷിച്ചപ്പോൾ പഠിച്ചില്ലെന്ന് മകൻ പറഞ്ഞു.

തുടർന്ന് ഇയാൾ ചട്ടുകം തീയിൽ ചൂടാക്കി കുട്ടിയുടെ കാലിൽ വയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട അമ്മ വിവരം മറ്റുള്ളവരോട് പറയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഗ്രാമപ്പഞ്ചായത്തംഗം വനേഷ് വഴി ചൈൽഡ് വെൽഫെയറിനെയും പോലീസിനെയും അറിയിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ശ്രീകുമാറിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മുൻപ് മൂന്ന് തവണ ഇയാൾ കുട്ടിയെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടൂർ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *