Kerala

കണ്ണൂരിൽ വിരുന്നെത്തിയ യൂറേഷ്യൻ കഴുകൻ വീണ്ടും കാട്ടിലേക്ക്

കേരളത്തിൽ ആദ്യമായി യുറേഷ്യൻ കഴുകനെ കണ്ടെത്തി. ദേശാടനവേളയില്‍ ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലും യൂറോപ്പിലും പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ മേഖലകളിലും മന്ത്രം കണ്ടുവരുന്ന കഴുകനെ കണ്ണൂരിലാണ് കണ്ടെത്തിരിയിരിക്കുന്നത്.കണ്ണൂരിലെ ചക്കരക്കല്ലില്‍ നിന്ന് അവശ നിലയിലാണ് ഇതിന്റെ കണ്ടെത്തിയത്.

അപൂര്‍വ പക്ഷിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മലബാര്‍ അവയര്‍നസ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്) പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മാര്‍ക്ക് പ്രവര്‍ത്തകന്‍ എം.സി സന്ദീപ് സ്ഥലത്തെത്തി പക്ഷിയെ ഏറ്റെടുത്തു വനംവകുപ്പിന്റെ അനുമതിയോടെ സംരക്ഷിക്കുകയായിരുന്നു. മാര്‍ക്ക് പ്രവര്‍ത്തകരുടെ പരിചരണത്തില്‍ കഴുകന്‍ പൂര്‍ണ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.

പ്രായം കുറഞ്ഞ കഴുകന്മാർ ചിലപ്പോൾ കൂട്ടം വിട്ട് വിദൂരങ്ങളിലേക്ക് പറക്കാറുണ്ട്. അങ്ങനെ ചക്കരക്കല്ലിൽ എത്തിയാതാകാം പക്ഷിയെന്നാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ.കഴുകന്റെ വരവോടെ സംസ്ഥാനത്ത് എത്തിയ ദേശാടന പക്ഷികളുടെ എണ്ണം 539 ആയി. എപ്പോൾ കണ്ടെത്തിയിരിക്കുന്ന കഴുകനെ ടാഗ് ചെയ്ത ശേഷം വയനാടൻ കാട്ടിൽ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *