Kerala

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ കർശന നടപടി;പോലീസിന് നിർദേശം നൽകി എറണാകുളം ജില്ലാ കളക്ടർ

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം.
കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കൽ പോലീസിന് ജില്ലാ കളക്ടർ എസ് സുഹാസ് നിർദേശം നൽകി.സർക്കാരും ആരോഗ്യ വകുപ്പും നിർദേശിച്ച മാനദണ്ഡങ്ങൾ വിവാഹം,മരണാനന്തരം തുടങ്ങിയ എല്ലാ ചടങ്ങുകളിലും ബാധകമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പോലീസിനെ കൂടാതെ പ്രോട്ടോകോൾ ലംഘനം കണ്ടുപിടിക്കുന്നതിനായി സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിച്ചതായും ജില്ലയിലെ ആശുപത്രിയിലെ കിടക്കളുടെ എണ്ണം വർധിപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.ആരോഗ്യവകുപ്പ്, പോലീസ്,തദ്ദേശവകുപ്പ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.ജില്ലയിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കളക്ടർ നിയന്ത്രങ്ങൾ കർശനമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *