Kerala

കൊച്ചിയിലുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം;ഓപ്പറേഷൻ ബ്രേക് ത്രൂവിന് പത്ത് കോടി

കൊച്ചിയിലുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക് ത്രൂവിന് പത്ത് കോടി രൂപ.സ്മാർട് സിറ്റി മിഷൻ ലിമിറ്റഡാണ് പത്ത് കോടി രൂപ നീക്കിവയ്ക്കുന്നത്. ചീഫ് സെക്രട്ടറിയടക്കം പങ്കെടുത്ത കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ബോർഡ് യോഗമാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. കൊച്ചിയിലുണ്ടാകുന്ന വെള്ളക്കെട്ടിന് മുല്ലശേരി – രാമേശ്വരം കനാലുകളെ പുനഃസ്ഥാപിച്ചാലെ പരിഹാര മാവുകയോള്ളൂവെന്ന മേയറുടെയും ജില്ലാ കലക്ടറുടെയും അഭിപ്രായം കണക്കിലെടുത്താണ് ഈ തീരുമാനം.

ജില്ല ഭരണകൂടവും കൊച്ചി കോർപറേഷനും തമ്മിൽ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റുമുട്ടലിന് വരെ വഴിയൊരുക്കിയ കൊച്ചിയിലെ വെള്ളക്കെട്ടിനാണ് ഇതോടെ പരിഹാരമാവുകയാണ്. സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ കനാൽ പുനരുദ്ധാരണ പദ്ധതികളിൽ ഉൾപ്പെട്ട മുല്ലശേരി – രാമേശ്വരം കനാലുകളെ ജനോപകാരപ്രദമാക്കി പുനഃസ്ഥാപിക്കണമെന്ന് ജില്ല കലക്ടർ എസ്.സുഹാസും കോർപറേഷൻ മേയർ എം.അനിൽകുമാറും അഭിപ്രായപ്പെട്ടതനുസരിച്ചാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഇതിനായി പത്ത് കോടി രൂപ നീക്കിവയ്്ക്കുക.

കൂടാതെ പശ്ചിമ കൊച്ചിയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രശ്‌നപരിഹാരത്തിനായി ജില്ലാ കലക്ടറുടെയും മേയറുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളുമായി പ്രത്യേക ആലോചനയോഗം വിളിക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *