Kerala

ശോഭാസുരേന്ദ്രൻ ഒടുവിൽ അയയുന്നു;പരാതികള്‍ പരിഹരിക്കുമെന്ന് കേന്ദ്രനേതൃത്വം

ബിജെപി സംസ്ഥാന ഘടകവുമായി മാസങ്ങളോളം ഉണ്ടാക്കിയ ശോഭാസുരേന്ദ്രൻ ഒടുവിൽ അയയുന്നതായി സൂചന. പാർട്ടിയിൽ ഉന്നയിച്ച പരാതികൾ പരിഹരിക്കാമെന്ന പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പിന് പിന്നാലെയാണ് ശോഭയുടെ മനംമാറ്റം.

പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിംഗുമായും ശോഭ ചർച്ച നടത്തി.ചർച്ചയിൽ സംസ്ഥാന നേതൃത്വത്തിൽ തഴയപ്പെട്ടവർക്ക് അർഹമായ പരിഗണന നൽകുമെന്ന ഉറപ്പാണ് ശോഭ സുരേന്ദ്രൻ ലഭിച്ചത്.

സംസ്ഥാന നേതൃത്വവുമായി കഴിഞ്ഞ കുറെ മാസങ്ങളായി ഉടക്കിയ ശോഭാ സുരേന്ദ്രൻ ഒടുവിൽ അയയുന്നു.സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രൻ എത്തിയ ശേഷം താനുൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളെ തഴഞ്ഞു എന്ന പരാതിയാണ് ശോഭാ ശക്തമായി ഉന്നയിച്ചത്.പാർട്ടി കേന്ദ്രനേതൃത്വത്തെ നിരവധി തവണ സമീപിച്ച ശോഭയുടെ പ്രശ്നത്തിൽ ആർഎസ്എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം യാതൊരു പരിഗണനയും നൽകാതെ അവഗണിക്കുകയായിരുന്നു.

അവസാനം പാർട്ടി പ്രസിഡന്റ് ജെപി നദ്ദയുടെ നിർദ്ദേശത്തെ തുടർന്നാണ് ശോഭ ദില്ലിയിലെത്തി നിർമ്മല സീതാരാമനും സംഘടനാ ചുമതലയുള്ള അഖിലേന്ത്യ ജനറൽ സെക്രട്ടറി അരുൺ സിംഗുമായും കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന നേതൃത്വത്തിൽ തഴയപ്പെട്ടവർക്ക് കേന്ദ്രം ഇടപെട്ടുള്ള പരിഗണന നൽകുമെന്നാണ് ഉറപ്പും ലഭിച്ചു. സംസ്ഥാനത്ത് മൂന്ന്, നാല് തീയ്യതികളിലെത്തുന്ന ദേശിയ അധ്യക്ഷൻ സംസ്ഥാന നേതൃത്വവുമായി പ്രശ്നം സംസാരിക്കും.

ബിജെപിക്ക് വളരെ നിർണകമായ തെരഞ്ഞെപ്പിൽ ശോഭ സുരേന്ദ്രനെ പോലെ അണികൾക്കിടയിൽ സ്വാധീനം ചെലുത്തതാണ് കഴിയുന്ന നിർത്താവിനെ ഒപ്പം നിർത്തണമെന്നാണ് പാർട്ടി ദേശിയ നേതൃത്വത്തിൻറെ നിലപാട്. മാസങ്ങളായി പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ശോഭ നദ്ദയുടെ പരിപാടിയിലൂടെ വീണ്ടും സജീവമാകാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *