Kerala

ജമാ അത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് കൂട്ട് കെട്ട് കേരളത്തിന് ഗുണകരമല്ല;വീണ്ടും വിമർശനവുമായി വിജയരാഘവൻ

ജമാഅത്ത ഇസ്ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചനയാണ് യുഡിഎഫ് നേതാക്കൾ നൽകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. രാജ്യത്ത് മതപരമായ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ എതിര്‍ക്കുകയാണ് ചെയ്യേണ്ടത്.എന്നാൽ അതിന് സമാന്തരമായി മറ്റൊരു മതമൗലിക ചേരി രൂപീകരിക്കുന്നു. കോൺഗ്രസിന്റെ ഈ നിലപാട് അപലപനീയമാണ്.

യുഡിഎഫിന്റെ ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ട് കെട്ട് കേരളത്തിന് ഗുണകരമല്ലെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് സിപിഎം അതിനെ ശക്തമായി എതിര്‍ക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. ഉറച്ച മതനിരപേക്ഷ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും എ വിജയരാഘവൻ വിശദീകരിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *