Kerala

പോലീസും തളിപ്പറമ്പ് നഗരസഭയും തമ്മിൽ തർക്കം;നോക്കുകുത്തിയായി സിസിടിവി ക്യാമറകള്‍

കണ്ണൂർ ജില്ലയിൽ ലക്ഷങ്ങൾ പൊടിച്ച് സ്ഥാപിച്ച സിസിടിവി ക്യാമറകൾ കണ്ണുതുറക്കാതിരുന്നിട്ട് മാസങ്ങൾ. തളിപ്പറമ്പ് നഗരസഭ പരിധിയിലാണ് സംഭവം.തളിപ്പറമ്പ് നഗരസഭയും പോലീസും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് ക്യാമറയുടെ പ്രവർത്തനത്തെ ബാധിച്ചത്. കൺട്രോൾ റൂമിൻറെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് ഈ സ്ഥിതിക്ക് കാരണം

തളിപ്പറമ്പ് നഗരത്തിലെ വ്യാപാരസ്ഥാപങ്ങളിലെ മോഷണം,വ്യാപാരിയുടെ കാർ കത്തിച്ചു തുടങ്ങിയ കേസുകളിൽ ക്യാമറ പ്രവർത്തിക്കാത്തതിനാൽ വലിയപെട്ട തെളിവുകളാണ് പൊലീസിന് നഷ്ടമായത്. പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപം വർധിച്ചതും മോഷണങ്ങളും മറ്റു അനിഷ്ട സംഭവങ്ങളും തടുക്കാനുമാണ് നഗരസഭാ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നഗരത്തിലെ പതിനഞ്ചോളം കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

എന്നാൽ ലക്ഷങ്ങൾ ചിലവാക്കി സ്ഥാപിച്ചിട്ടും ഇതുവരെ ക്യാമറകൊണ്ട് ജനങ്ങൾക്ക് ഒരു പ്രയോജനം ഉണ്ടായില്ല… കൺട്രോൾ റൂം പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചതിനെതിരെ നഗരസഭ വിയോജിപ്പ് രേഖപ്പെടുത്തി. നഗരസഭയുടെ മുതലായതിനാൽ ഓഫിസിൽ തന്നെ ക്യാമറകളുടെ നിയന്ത്രണമുണ്ടാകണമെന്നാണ് നഗരസഭാ അധികൃതരുടെ വാദം. നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികൾ പോലീസിനും നഗരസഭയ്ക്കും നിവേദനം നൽകിയിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *