Kerala

കൊച്ചി പുല്ലേപ്പടി കൊലപാതകം;യുവാവിനെ കൊന്നത് മോഷണക്കേസിലെ തെളിവ് ഇല്ലാതാക്കാൻ

കൊച്ചി പുല്ലേപ്പടിയിൽ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്.യുവാവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു. പ്രതിയായ മാനാശ്ശേരി സ്വദേശി ഡിനോയ്‌ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജോബിയും പ്രതി ഡിനോയിയും നന്നായി മദ്യപിച്ചിരുന്നു. മദ്യപിച്ചതിനെ തുടർന്ന് ജോബി റെയിൽവേ ട്രാക്കിൽ കയറി കിടന്നു.ഈ സമയം ഡിനോയി കൈയിൽ ഒളിപ്പിച്ചിരുന്ന ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി.ആളെ തിരിച്ചറിയാതിരിക്കാനാണ് മൃതദേഹം കത്തിച്ചത്. ഇതിനായി പെട്രോളും നേരത്തെ കരുതിയിരുന്നു.എങ്ങനെ എങ്കിലും ജോബിയെ ഇല്ലാതാക്കാനായിരുന്നു ഡിനോയിയുടെ തീരുമാനം. ദൂരെ എവിടേയ്ക്കെങ്കിലും തൽക്കാലം മാറി നിൽക്കാം എന്ന് പറഞ്ഞാണ് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തേക്ക് ഡിനോയി ജോബിയെ എത്തിച്ചതെന്നും പൊലീസ് പറയുന്നു.

മോഷണ മുതൽ പങ്കിടുന്നതിലെതർക്കമാണ് കൊലപാതകത്തിന് കാരണമായത്. ഡിനോയിയുടെ അച്ഛൻ്റെ ജ്യേഷ്ഠൻ്റെ വീട്ടിലാണ് ഇവർ മോഷണം നടത്തിയത്.ഈ മോഷണത്തിൽ, കൊല്ലപ്പെട്ട ജോബിയുടെ വിരലടയാളം പോലീസിന് കിട്ടിയിരുന്നു. ഇത് മോഷണക്കേസ് തെളിയിക്കുന്നതിലേക്ക് നയിക്കുമെന്നും ഇതിലൂടെ തന്നെ പിടികൂടുമെന്നും ഭയന്നാണ് ഡിനോയ് ജോബിയെ കൊന്നതെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.ജോബിയുടെ മൃതദേഹം കത്തിക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാരിസ്, മണിലാൽ, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെയാണ് റെയിൽവേ ട്രാക്കിൽ ജോബിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *