Kerala

യുവാക്കൾക്കും പരിചയ സമ്പന്നർക്കും പരിഗണന;യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രാഹുൽ ഗാന്ധി

മലപ്പുറം:സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. മമ്പാട് നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാർ ഭാവിയെ പ്രതിനിധീകരിക്കുന്നവരാണെന്നും അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾ ഭാവിയിലും വർത്തമാനകാലത്തും ഒരുപോലെ പ്രതിഫലിക്കുന്നവരായിരിക്കണമെന്നും, ഈ സ്ഥാനാർത്ഥികൾ ചെറുപ്പക്കാരായാലും മുതിർന്നവരായാലും അവരെല്ലാം ജനങ്ങളെ ആവേശഭരിതരാക്കുന്നവരാവണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *