Kerala

കേരളത്തിൽ കോവിഡ് സാഹചര്യം മോശം; നി​യ​ന്ത്ര​ണ​ങ്ങ​ൾ ശക്തമാക്കാൻ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കൊറോണ രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന പശ്ചാത്തലത്തിൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാൻ തീരുമാനം. മു​ഖ്യ​മ​ന്ത്രിയുടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മുണ്ടായത്.

സംസ്ഥാനത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ സ്ഥി​തി അതീവ ഗു​രു​ത​ര​മാ​കും. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വു​വ​ന്ന​തും പൊ​തു​വെ​യു​ള്ള ജാ​ഗ്ര​ത കു​റ​ഞ്ഞ​തും രോഗ വ്യാ​പ​നം ശ​ക്ത​മാ​കാ​ൻ കാ​ര​ണ​മാ​യ​താ​യും യോ​ഗം വി​ല​യി​രു​ത്തി.

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ കോ​വി​ഡ് പ്രോട്ടോകോൾ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.സംസ്ഥാനത്ത് ശാ​രീ​രി​ക അ​ക​ല​വും മാ​സ്‌​ക്കും നി​ര്‍​ബ​ന്ധ​മാ​ക്കും. നി​രീ​ക്ഷ​ണ​ത്തി​നാ​യി പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഇതോടെ ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​നാ​ണ് സംസ്ഥാന സ​ര്‍​ക്കാ​ര്‍ നീ​ക്കം. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നൂറിൽ കൂടുതൽ പേ​ര്‍ ഒ​ത്തു​കൂ​ടാ​ന്‍ പാ​ടി​ല്ല.കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം ഒ​രു ല​ക്ഷ​മാ​യി വ​ര്‍​ധി​പ്പി​ക്കുമെന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *