Kerala

ഡോളര്‍ കടത്ത് കേസിൽ എം.ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി:ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അടുത്ത മാസം 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്തത്.അതേസമയം, കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു.ഈ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.

കഴിഞ്ഞ ആഴ്ചയാണ് ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിൻറെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.കോടതിയുടെ അനുമതിയോടെ ആയിരുന്നു കസ്റ്റംസ് നടപടി.യുഎഇ കോൺസുലേറ്റിൻറെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിൻറെ നിർണായക നീക്കം. 15 കോടി രൂപയുടെ ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ ആരോപിക്കുന്നു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് വാദിക്കുന്നു.

ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും എം. ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *