Kerala

കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം;ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല,കാർ കത്തി നശിച്ചു

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് മിനി ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

കാറിലുണ്ടായിരുന്നത് യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന മൂന്നു പേർ തൽക്ഷണം മരിച്ചു. വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവർ സഞ്ചരിച്ച കാർ കത്തി നശിച്ചു. വാഹനത്തിൽ പ്രസ് സ്റ്റിക്കർ പതിച്ചിരുന്നു. മീൻ ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.സ്ഥലത്തെ സിസിടിവി ദൃശ്യമടക്കം പരിശോധിച്ച ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടു പേരുടെ മൃതദേഹങ്ങളും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ഒരാളുടെ മൃതദേഹവുമാണ് സൂക്ഷിച്ചിരിക്കുന്നത്. കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന മത്സ്യം കയറ്റിയ ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *