Kerala

കെ സുരേന്ദ്രന്‍റെ മകൾക്കെതിരെ മോശം കമന്റ്;പ്രവാസിക്ക് എതിരെ കേസ്

ദേശീയ ബാലികാ ദിനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അദ്ദേഹത്തിൻറെ മകൾക്കെതിരെ മോശം കമൻറിട്ടയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഖത്തറിൽ ജോലി ചെയ്യുന്ന അജിനാസ് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡൻറ് വി കെ സജീവൻ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.

‘എൻറെ മകൾ, എൻറെ അഭിമാനം’ എന്ന ക്യാപ്ഷ്യനോടെയാണ് കെ സുരേന്ദ്രൻ മകൾക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീർത്തും മോശം ഭാഷയിൽ ഇയാൾ കമൻറ് പോസ്റ്റ് ചെയ്തത്. അജ്നാസ് അജ്നാസ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഇയാളുടെ ഐഡിയുടെ പേര്.സംഭവം വിവാദം ആയതോടെ ഇയാൾ കമൻറ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

എന്നാൽ ഇത്തരത്തിൽ ഒട്ടും മാന്യത ഇല്ലാതെ കമന്റിടുന്നവർക്കെതിരെ രൂക്ഷ വിമർശനവും താക്കിതുമായി ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത് എത്തിയിരുന്നു.പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാമെന്നും വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ ഉദ്ദേശ്യം ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *