Kerala

കല്ലമ്പലത്ത് രണ്ടാഴ്ച മുന്‍പ് മരുമകളുടെ മൃതദേഹം കുളിമുറിയില്‍;ഭര്‍തൃമാതാവ് തൂങ്ങി മരിച്ചനിലയില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍. വീടിനോട് ചേര്‍ന്ന മരത്തിലാണ് ഇവരെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കല്ലമ്പലം സുനിത ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ശ്യാമളയുടെ മരുമകള്‍ ആതിരയെ രണ്ടാഴ്ച മുന്‍പാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൈഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം കണ്ടെത്തിയത്.അടുത്തിടെയാണ് വര്‍ക്കല മുത്താന സ്വദേശി ശരത് ആതിരയെ വിവാഹം കഴിച്ചത്.എന്നാൽ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

വെട്ടൂർ വെന്നികോട് വലയന്റെകുഴി ശാന്താ മന്ദിരത്തിൽ ഷാജി – ശ്രീന ദമ്പതികളുടെ മകളായ ആതിരയും ശരത്തുമായുള്ള വിവാഹം നവംബര്‍ 30നായിരുന്നു നടന്നത്. രണ്ട് മാസം പോലും തികയും മുന്‍പാണ് ആതിരയെ മരണം.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ശരത്തിന്റെ വീട്ടിലെ കുളിമുറിയില്‍ ആതിരയുടെ മൃതദേഹം കണ്ടത്.ആതിരയുടെ കഴുത്തും കൈഞരമ്പും മുറിച്ചിട്ടുണ്ടായിരുന്നു.

കുളിമുറിയില്‍ കയറി ആത്മഹത്യ ചെയ്തതാണെന്ന് ഭര്‍തൃവീട്ടുകാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി.കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു.

എന്നാൽ ആതിരയുടെ മരണം കൊലപാതകമാണെന്നതിന് വിദൂര സാധ്യത മാത്രമാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കൊലപാതകമാണെങ്കിൽ ഫോറൻസിക് സയൻസിൽ അവഗാഹമുള്ള ഒരാൾക്ക് മാത്രം നടത്താവുന്നത് എന്നാണ് വിലയിരുത്തൽ.കേസ് അന്വേഷണത്തിന്റെ ഭാഗമായി 15-ലധികം പേരെ ഇതിനോടകംം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ആയ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *