Kerala

സർവകാല റെക്കോഡുകൾ തകർത്ത് ഇന്ധന വില;നട്ടെല്ലൊടിഞ്ഞ് ജനം

കൊച്ചി:കേരളത്തിൽ ഡീസലിന് പിന്നാലെ പെട്രോൾ വിലയും റെക്കോഡുകൾ ഭേദിച്ച് മുൻപോട്ട് . സംസ്ഥാനത്ത് പെട്രോളിന് 35 പൈസ ഇന്ന് കൂടി. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. കൊച്ചിയിൽ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന റെക്കോഡാണ് ഇതോടെ മറികടന്നത്.

തലസ്ഥാന ജില്ലയിൽ ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയാണ്. തിരുവനന്തപുരത്തെ ഗ്രാമങ്ങളിൽ ലിറ്ററിന് 89 രൂപ 50 പൈസയാകും. ഡീസലിന് ഇന്ന് വർധിച്ചത് 37 പൈസയാണ്. കൊച്ചിയിൽ ഇതോടെ ഡീസൽ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെവില കുറഞ്ഞ് നിൽക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത് എന്നതാണ് വളരെ ശ്രദ്ധേയമായ.ഇതോടൊപ്പം കേരളത്തിന്റെ നികുതി കൂടി ചേരുമ്പോൾ നട്ടെല്ലൊടിയുന്നത് സാധാരണക്കാരൻറേതാണ്.

Leave a Reply

Your email address will not be published. Required fields are marked *