Kerala

ബിജെപി നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും,വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല;സൈബർ ഗുണ്ടായിസത്തിനെതിരെ സന്ദീപ് വാര്യർ

തിരുവനന്തപുരം:രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും എതിരെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ കമന്റ് ബോക്സിൽ അസഭ്യം ചൊരിയുന്ന സംഭവം പലപ്പോഴും നമ്മൾ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. ഇത്തരം സൈബർ ആക്രമങ്ങൾ അതിര് കടക്കുമ്പോൾ പലപ്പോഴും നിയമ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. ഇത്തരം അക്രമണങ്ങൾ ഇപ്പോഴും നിയന്ത്രണമില്ലാതെ തുടർന്നുകൊണ്ട് ഇരിക്കുകയാണ്.ഇപ്പോഴിതാ രാഷ്ട്രീയ വൈരം അതിര് കടന്ന് രാഷട്രീയ നേതാക്കളുടെ മക്കളുടെ നേർക്ക് പോലും അസഭ്യം ചൊരിയുന്ന കാഴ്ചയാണുള്ളത്.

കഴിഞ്ഞദിവസം ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മകൾക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ എന്തിനെയും രാഷ്ട്രീയ കണ്ണുകളോടെ നോക്കുന്നവർ രാഷ്ട്രീയ ഭ്രാന്തമാർ ഈ ഫോട്ടോയ്ക്ക് താഴെയും അസഭ്യ കമന്റുകളുമായി രംഗത്ത് എത്തി.ഇവരിൽ പലരും ഫേക്ക് ഐഡികളിൽ നിന്നുമായിരുന്നു.ഇത്തരത്തിൽ ഒട്ടും മാന്യത ഇല്ലാതെ കമന്റിടുന്നവർക്ക് താക്കീതുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യർ.

ഒരു ദേശിയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാമെന്നും വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ ഉദ്ദേശ്യം ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മുഖ്യമന്ത്രിയെ ക്രിയാത്മകമായി വിമർശിക്കുന്നവരെ പോലും അറസ്റ്റ് ചെയ്യുന്ന പൊലീസിന് ബി ജെ പി നേതാക്കൾക്കെതിരെയുള്ള സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ആക്രമണങ്ങളിൽ നടപടിയെടുക്കാൻ മടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് ഇരട്ട നീതിയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക്…

Posted by Sandeep.G.Varier on Monday, 25 January 2021

ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

 

Leave a Reply

Your email address will not be published. Required fields are marked *