Kerala

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം.കൊറോണ ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും കാരണം അദ്ദേഹത്തിന്റെ നില അഗീവ ഗുരുതരമായി തുടരുന്നു.
ഇന്നലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ കണ്ടിട്ടിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്. പുലര്‍ച്ചെ രണ്ടരവരെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപുമായും മറ്റ് ഡോക്ടര്‍മാരുമായും ആരോഗ്യമന്ത്രിയോട് ജയരാജന്റെ ആരോഗ്യനിലയേക്കുറിച്ച് ചര്‍ച്ച നടത്തി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് വിദഗ്ദ്ധന്‍ ഡോ.അനൂപ് ഇന്ന് രാവിലെ ആശുപത്രിയിലെത്തി എം.വി.ജയരാജനെ പരിശോധിച്ചു.കൂടാതെ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോ.അനില്‍സത്യദാസ്, ഡോ.സന്തോഷ് എന്നിവര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തി ജയരാജനെ പരിശോധിക്കും.കൂടാതെ ഇന്നലെ രാവിലെ ജയരാജന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയരാജന്റെ നിലയേക്കുറിച്ച് സൂപ്രണ്ട് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജന് ചികില്‍സ നല്‍കുന്നത്.എം.വി.ജയരാജന്റെ ആരോഗ്യനിലയേക്കുറിച്ച് എംഎല്‍എമാരായ ജയിംസ്മാത്യു, ടി.വി.രാജേഷ് എന്നിവര്‍ ഇന്നലെ ആശുപത്രിയിലെത്തി മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *