Kerala

തൃപ്പൂണിത്തുറ ഇരുമ്പുപാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികൾ

1890ൽ നിർമിച്ച എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പുപാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.മരട്, പൂണിത്തുറ നിവാസികളാണ് ആവശ്യം ശക്തമാക്കി രംഗത്തെത്തിയത്.പാലത്തിന്റെ ബലക്ഷയം കാരണം നിലവിൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമെ ഇതുവഴി ഗതാഗതത്തിന് അനുമതിയുള്ളു.എന്നാൽ പാലം പുനർ നിർമിക്കാനായി ഭരണാനുമതിക്കുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് വീണ്ടും സമർപിച്ചതാണ് കാലതാമസത്തിന് ഇടയാക്കിയത്.

ഈ പാലം 1890 ലാണ് നിർമിച്ചത്. മരട്, പൂണിത്തുറ നിവാസികൾക്ക് ഈ പാലത്തിലൂടെ എളുപ്പം തൃപൂണിത്തുറയിലെത്താനാകും.കാലപ്പഴക്കം കാരണം പാലത്തിന്റെ ഗർഡറുകൾ തുരുമ്പെടുത്ത് ഈ സ്ഥിതിയിലായി. പാലത്തിൽ ആവർത്തിച്ച് ടാർ ചെയ്തതും ഇരുവശങ്ങളിലായി തൂണുകളുടെ സഹായമില്ലാതെ നടപാതകൾ വെൽഡ് ചെയ്ത് പിടിപ്പിച്ചതും അധികഭാരത്തിനിടയാക്കി.

പാലത്തിന് ബലക്ഷയം സംഭവായിച്ചതോടെ ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിലവിൽ ഇതുവഴി കടത്തിവിടുന്നത്.പാലത്തിന്റെ പുനർനിർമാണം ഇങ്ങനെ നീണ്ടുപോകുന്നതിനാൽ മുചക്രവാഹനങ്ങൾക്കെങ്കിലും ഗതാഗതത്തിന് അനുമതി നൽകണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *