Kerala

കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവം;സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്ത നിലയിൽ

എറണാകുളം കളമശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഘത്തിൽ ഉൾപ്പെടുന്ന കുട്ടി ആത്മഹത്യചെയ്തു. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മയക്ക്മരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

ക്രൂര മർദ്ദനത്തിന് ഇരയായ കുട്ടിയും മർദ്ദിച്ചവരും പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ഇവർക്കെതിരെചുമത്തിയത്. നാല് പേരെയും സറ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിമരുന്ന് ഉപയോഗിച്ചത് വീട്ടിൽ അറിയിച്ചതാണ് പ്രകോപന കാരണമായത്.ഏഴുപേർ ചുറ്റും നിന്ന് കുട്ടിയെ മർദിക്കുകയായിരുന്നു.കൂട്ടത്തിലൊരാൾ അവനെ നിർത്താതെ അടിക്കെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്.

അതിക്രൂരമായ മർദ്ദനത്തിന് ഇരയായി അവശനിലയിലായ കുട്ടിയെ സംഘം ഡാൻസ് കളിപ്പിക്കുകയും ചെയ്തു. മർദ്ദനമേറ്റ് കുഴഞ്ഞുവീണ കുട്ടിയെ മെറ്റലിന് മുകളിൽ മുട്ടുകാലിൽ നിർത്തുകയും ചെയ്തു. ഈ ക്രൂരത സംഘത്തിലൊരാൾ മൊബൈലിൽ പകർത്തുകയായിരുന്നു.ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയിൽ നടന്ന കൊടും ക്രൂരത പുറംലോകം അറിയുന്നത്. മൊബൈലിൽ പകർത്തിയ വീഡിയോ സംഘം ഡിലീറ്റ് ചെയ്‌തെങ്കിലും മർദ്ദനത്തിന് ഇരയായ കുട്ടിയുടെ സഹോദരൻ ദൃശ്യങ്ങൾ വീണ്ടെടുക്കുകയായിരുന്നു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി മെഡിക്കൾ കോളജ് ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരൻ എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *