Kerala

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾ;കണ്ണൂരിൽ യുഡിഎഫ് ധർണ നടത്തി

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ തളിപ്പറമ്പിൽ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി. തളിപ്പറമ്പ് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.കോരൻപീടികയിൽ നടന്ന പരിപാടി ആർഎസ്പി സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ഇല്ലിക്കൽ അഗസ്റ്റി ഉദ്ഘാടനം ചെയ്തു.

ഇന്ത്യമഹാ രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി പാർലമെന്റിന്റെ നടപടിക്രമങ്ങൾ പോലും കാറ്റിൽ പറത്തിയാണ് കേന്ദ്ര സർക്കാർ ഈ കരിനിയമങ്ങൾ കൊണ്ടുവന്നതെന്നും.അവർ പ്രതിപക്ഷത്തിന്റെ വാക്കുപോലും മുഖവരയ്‌ക്ക് എടുത്തില്ലെന്നും പ്രതിഷേധ ധർണ ഉദ്ഘാടനം ഇല്ലിക്കൽ അഗസ്റ്റി പറഞ്ഞു.

യുഡിഎഫ് മണ്ഡലം ചെയർമാൻ കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു .മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അലി മങ്കര മുഖ്യപ്രഭാഷണം നടത്തി. നിരവധി പ്രവർത്തകർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *