Kerala

വയനാട് ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ്;177 പേര്‍ക്ക് രോഗമുക്തി

വയനാട്: ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 177 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21956 ആയി. 18305 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3518 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2707 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

529 പേര്‍ പുതുതായി നിരീക്ഷണത്തില്‍.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 529 പേരാണ്. 558 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7136 പേര്‍. ഇന്ന് പുതുതായി 57 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 246811 സാമ്പിളുകളില്‍ 242853 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 220897 നെഗറ്റീവും 21956 പോസിറ്റീവുമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *