Kerala

‘തന്നെ മത്സരിപ്പിക്കേണ്ടത് സോഷ്യൽ മീഡിയയിലുള്ളവരല്ല’;പ്രതികരണവുമായി പി ജയരാജൻ

കണ്ണൂർ: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ ഡി എഫിൽ നിന്നും പി ജയരാജൻ മത്സരിക്കുമോയെന്നത് വീണ്ടും ചർച്ചയാകുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം ഇക്കാര്യത്തിൽ ചൂടൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജയരാജൻ.

തന്നെ മത്സരിപ്പിക്കേണ്ടത് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവല്ലെന്നും തീരുമാനമെടുക്കേണ്ടത് പാർട്ടി സംസ്ഥാന കമ്മറ്റിയാണെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു. താനുൾപ്പെടെ ആരെല്ലാം മത്സരിക്കണം എന്ന ചർച്ച പോലും സിപിഎമ്മിൽ ആരംഭിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങളെ താൻ ഗൗരവത്തോടെ എടുക്കുന്നില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *