Kerala

മുല്ലപ്പെരിയാർ ലോകത്തിന് ഭീഷണി,35 ലക്ഷംപേർ അപകടത്തിലാകുമെന്ന് യുഎൻ;രാജ്യത്ത് ആയിരത്തിലേറെ അണക്കെട്ടുകളും പട്ടികയിൽ

ന്യൂഡൽഹി:രാജ്യത്ത് മുല്ലപ്പെരിയാർ അടക്കമുള്ള ആയിരത്തിലേറെ ഡാമുകൾ ലോകത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ. പഴക്കമേറിയ അണക്കെട്ടുകളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ഇടം നേടിയിരിക്കുന്നത്. വലിപ്പമേറിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ ഇക്കാര്യത്തിൽ മുന്നറിയിപ്പുനൽകിയിരിക്കുന്നത്.

ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ 2025 ആകുമ്പോൾ യുഎൻ റിപ്പോർട്ടിൽ പറയുന്ന ഈ കാലപരിധി പിന്നിടും. കേരളത്തിലെ മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ഡാം തകർന്നാൽ 35 ലക്ഷംപേർ അപകടത്തിലാകും. അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പസാധ്യതാപ്രദേശത്താണെന്നും ഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ’ണ് പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി എന്ന പേരിൽ റിപ്പോർട്ട് തയാറാക്കിയത്. 2025-ആകുന്നതോടെ 50 വർഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകൾ ഇന്ത്യയിലുണ്ട്. 2050-ഓടെ ആകുംബോലെക്കും അണക്കെട്ടുകളുടെ എണ്ണം 4250 ആകെയുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *