Kerala

നേമം കേരളത്തിലെ ഗുജറാത്ത്;നിലപട് ആവർത്തിച്ച് കുമ്മനം

തിരുവനന്തപുരം: നേമം കേരളത്തിലെ ഗുജറാത്താണെന്ന നിലപാടിൽ ഉറച്ച് കുമ്മനം രാജശേഖരൻ. കുമ്മനം നടത്തിയ അഭിപ്രായ പ്രകടനം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ തിരുത്തിനില്ലെന്ന നിലപാട് ആവർത്തിച്ച് കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നേമത്തെ ജനങ്ങൾ തുടർച്ചയായി ഭാരതീയ ജനതാ പാർട്ടിക്കൊപ്പം വികസനത്തിനായി വോട്ടു ചെയ്യുന്നു. വികസിത കേരളത്തിന് നേമത്തിന്‍റെ പിന്തുണ ഉണ്ട് എന്നതാണ് പ്രസ്താവനയിലൂടെ അർത്ഥമാക്കിയതെന്നും കുമ്മനം വിശദീകരിച്ചു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.പാർട്ടിയാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത്. അത് ഉചതമായ സമയത്ത് പാർട്ടി നേതൃത്വത്തിൽ നിന്ന് ഉണ്ടാകും.നേമത്ത് ബിജെപിക്ക് വെല്ലുവിളി ഇല്ല. ഏത് പ്രസ്താവനയും നെഗറ്റീവ് ആയി കാണുന്നവരാണ് വിവാദങ്ങൾക്ക് പിന്നിലെന്നും കുമ്മനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *