Kerala

ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകൾക്കിടയിൽ നിന്ന് ആധാര്‍ കെട്ട്; കണ്ടെത്തിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകള്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ആക്രിക്കടയില്‍ കണ്ടെത്തിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകൾ. പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ നിന്നാണ് ആധാര്‍ കെട്ട് കണ്ടെത്തിയത്.എവിടെ നിന്നും മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് ലഭിച്ചത്.

കടയില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്ന പത്രക്കടലാസ് കെട്ടിനൊപ്പമാണ് ഇവ കണ്ടെത്തിയത്. പോലീസ് എത്തി പരിശോധന നടത്തി.ആധാര്‍ കാര്‍ഡിനൊപ്പം ഇന്‍ഷുറന്‍സ്,ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്.ഇവ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *