Kerala

അര്‍ഹമായ പരിഗണന നൽകിയില്ല;കൊച്ചി കോര്‍പ്പറേഷനില്‍ നാടകീയ രാജി, സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു

കൊച്ചി കോര്‍പറേഷനിൽ നാടകീയ രാജി.കോർപ്പറേഷനിലെ ആറാം ഡിവിഷനിന്ന് ജയിച്ച സിപിഎം കൗണ്‍സിലര്‍ എം എച്ച് എം അഷറഫ് ആണ് പാർട്ടിയിൽ നിന്ന് രാജി വെച്ചത്. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗത്വവും രാജിവെച്ചിട്ടുണ്ട്. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.

കോർപ്പറേഷൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷമാണ് സിപിഎം വിട്ടതായി അഷ്‌റഫ് പ്രഖ്യാപിച്ചത്.എന്നാൽ ആറാം ഡിവിഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ലെന്നും കോർപ്പറേഷനിൽ പ്രതിപക്ഷമായി തുടരുമെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അഷറഫ് അറിയിച്ചു. നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനം ഇടതുപക്ഷത്തെ പിന്തുണച്ച സ്വതന്ത്ര അംഗം സനില്‍ മോന് നല്‍കാനുള്ള പാർട്ടി തീരുമാനത്തെ അഷറഫ് എതിര്‍ത്തിരുന്നു.

ഈ സ്ഥാനത്തേക്ക് സീനിയറായ തന്നെ പരിഗണിക്കണമെന്ന് അഷറഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഷറഫിന്റെ ആവശ്യം സിപിഎം പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ അഷറഫ് വോട്ട് അസാധുവാക്കിയത്. തുടര്‍ന്ന് എൽ ഡി എഫിന് പൊതുമരാമത്ത് കമ്മിറ്റി നഷ്ടമായിരുന്നു.നിലവില്‍ ഇരുമുന്നണികൾക്കും കോർപ്പറേഷനിൽ 33 അംഗങ്ങൾ വീതമാണുള്ളത്. രണ്ട് യുഡിഎഫ് വിമതരുടെ പിന്തുണയിലാണ് എല്‍ഡിഎഫിന്റെ കോര്പറേഷൻ ഭരണം.

Leave a Reply

Your email address will not be published. Required fields are marked *