Kerala

ഇന്ന് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനം;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംടി രമേശ്

കോഴിക്കോട്:ഇന്ന് നിയമ സഭയുടെ ചരിത്രത്തിലെ കറുത്ത ദിവസമായി അറിയപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.സി.എ.ജി റിപ്പോർട്ടുകൾക്കെതിരെ അഭിപ്രായം ഉന്നയിക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും നിയമസഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഗുരുതരമായ നിയമ ലംഘനമാണ് സർക്കാർ നടത്തിയത്.സി.പി.എമ്മിനെ ആരും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന നിലപാടാണ്.സർക്കാരിന് എന്തും കാണിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നത് പ്രതിപക്ഷമാണെന്നും എം.ടി രമേശ് പറഞ്ഞു.

ഭരണഘടനക്കും മുകളിലാണ് സർക്കാർ എന്ന ധാരണയാണ് ഉള്ളത്,പരമാധികാരമുള്ള ഭരണഘടനയെ നിരാകരിക്കുകയാണ് നിയമസഭ ചെയ്യുന്നത്.ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പായി ഇടതു-വലതു പക്ഷങ്ങൾ മാറ്റുകയാണെന്നും യു.ഡി.എഫിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടിയല്ല , മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *