Kerala

പെരിന്തല്‍മണ്ണയിൽ വൻ കഞ്ചാവ് വേട്ട;10 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ:മലപ്പുറം ജില്ലയിൽ വൻ കഞ്ചാവ് വേട്ട. കാറില്‍കൊണ്ടുവന്ന 10കിലോ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.കോട്ടോപ്പാടം മേലേ പീടികക്കല്‍ സഹീര്‍ എന്ന കൊച്ചു (31), ചെര്‍പ്ലശേരി കച്ചേരിക്കുന്ന് ആലിലക്കുളം തൊപ്പയില്‍ അക്ബര്‍ എന്ന റാഫി (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഡി.വൈ.എസ്.പി പി.പി.ഷംസിന്റ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവു സംഘത്തെ പിടികൂടിയത്. അന്യസംസ്ഥാനത്തു നിന്നെത്തുന്ന പച്ചക്കറി പലചരക്കു ലോറികളില്‍ രഹസ്യമായി കോട്ടോപ്പാടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളിലെത്തിച്ച് വന്‍ വില പറഞ്ഞുറപ്പിച്ച ശേഷം ആവശ്യക്കാര്‍ക്ക് കാറുകളില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രമുഖ കണ്ണികളാണ് ഇപ്പോൾ പിടിയിലായ രണ്ടു പേര്‍.ഇത്തരം വന്‍ സംഘങ്ങളെ പിടികൂടാനാവശ്യമായ ഓപ്പറേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *