Kerala

ഇടുക്കി ജില്ലയിൽ ഇന്ന് 246 പേർക്ക് കോവിഡ്;452 പേർ രോഗമുക്തി

ഇടുക്കി: ജില്ലയിൽ ഇന്ന് 246 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 233 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 8 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ നാലു പേർക്കും ജില്ലയിൽ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 452 പേർ ഇന്ന് രോഗമുക്തി നേടി.ഇതോടെ ഇടുക്കി സ്വദേശികളായ 4671 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *