Kerala

സുഗതകുമാരി ടീച്ചര്‍ക്കായി നിയമസഭ വളപ്പില്‍ ഓര്‍മ്മമരം

തിരുവനന്തപുരം:കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്ക്കായി നിയമസഭാ വളപ്പില്‍ ഓര്‍മ്മമരം നട്ടു. നിയമസഭാ ലൈബ്രറിക്കു സമീപം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് വൃക്ഷത്തൈ നട്ടത്. പാരസ്ഥിതികാവബോധം മലയാളികളുടെ മനസ്സില്‍ സൃഷ്ടിക്കുന്നതിന് വിത്തുപാകുകയും നട്ടു വളര്‍ത്തുകയും ചെയ്ത എഴുത്തുകാരിയാണ് സുഗതകുമാരി ടീച്ചറെന്ന് സ്പീക്കര്‍ അനുസ്മരിച്ചു.

ടീച്ചറുടെ ‘പവിഴമല്ലി’ കൃതിയെ ഓര്‍മ്മപ്പെടുത്തും വിധം പവിഴമല്ലിയുടെ തൈയാണ് നിയമസഭാ അങ്കണത്തില്‍ നട്ടത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്നിഹിതനായിരുന്നു. സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *