Kerala

‘ഓപ്പറേഷന്‍ സ്ക്രീന്‍’ താൽക്കാലികമായി നിർത്തിവെച്ച്‌;പിഴയിട്ടത് അയ്യായിരത്തോളം വാഹനങ്ങൾക്ക്,സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം മൂലമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീൻ തത്കാലികമായി പിൻവലിച്ചു. വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ആരംഭിച്ച പരിശോധനനയാണ് നിർത്തിയത്.ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. എന്നാൽ, പതിവ് വാഹന പരിശോധന സംസ്ഥാനത്ത് തുടരും.എന്നാൽ, പരിശോധന നിർത്തിയത് സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം മൂലമെന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ

പരിശോധന രണ്ട് ദിവസമേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. അഞ്ച് ദിവസം കൊണ്ട് സംസ്ഥാനത്ത് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്.പരിശോധനയെ തുടർന്ന് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വാഹനങ്ങളിലെ കർട്ടൻ നീക്കേണ്ടി വന്നു.

നിയമം വാഹന ഉടമകൾ പാലിക്കണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു.ഞായറാഴ്ച മുതലാണ് വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകൾ പതിക്കുന്നതും കർട്ടനുകൾ ഉപയോഗിക്കുന്നതും തടയാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചത്. സുപ്രീം കോടതി ഇവയുടെ ഉപയോഗം നിരോധിച്ചിരുന്നു.സംസ്ഥാനത്ത് വാഹനങ്ങളിൽ ഗ്ലാസുകളിൽ സ്റ്റിക്കറുകളും പതിക്കാൻ പാടില്ല. കാറുകളിൽ ഫാക്ടറി നിർമിത ടിന്റഡ്‌ ഗ്ലാസ് മാത്രമായിരുന്നു അനുവദനീയം.

Leave a Reply

Your email address will not be published. Required fields are marked *