Kerala

കണ്ണൂര്‍ തില്ലങ്കേരി ഡിവിഷന്‍ നേടി എൽഡിഎഫ്;യുഡിഎഫിന് കനത്ത നഷ്ടം

കണ്ണൂർ: ജില്ലാ പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എവിടെ നിന്നും വിജയിച്ചത്‌. യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ്‌ പരാജയപ്പെടുത്തിയത്.

യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റായിരുന്നു തില്ലങ്കേരി.തില്ലങ്കേരി ഡിവിഷനിൽ വരുന്ന എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. യുഡിഎഫ് കോട്ടയായ അയ്യങ്കുന്ന് പഞ്ചായത്തിൽ ആദ്യമായാണ് എൽഡിഎഫ് ലീഡ് നേടുന്നത്.നേരത്തെ യുഡിഎഫ്‌ സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ്‌ ഇവിടെ തിരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കുകയായിരുന്നു.

സി.പി.എമ്മിലെ പി.പി ദിവ്യയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ. കല്ല്യാശേരി ഡിവിഷനില്‍ നിന്നാണ് ദിവ്യ ഇക്കുറി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുതിര്‍ന്ന സി.പി.എം നേതാവ് ഇ.വിജയനെയാണ് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബിനോയ് കുര്യനെയാണ് ജില്ലാ നേതൃത്വം പരിഗണിച്ചത്. നീട്ടിവച്ച തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഇ.വിജയന് പകരം ബിനോയ് കുര്യന്‍ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി വരാനാണ് സാധ്യത.ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ 16 ഇടത്ത് എല്‍.ഡി.എഫും ഏഴിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്.ഈ വിജയത്തോട് കൂടി എല്‍.ഡി.എഫിന്റെ സീറ്റ് നില 17 ആയി ഉയർന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *