Kerala

കളമശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം;കോൺ​ഗ്രസ് വിമതന് 207 വോട്ടുകൾ

എറണാകുളം: കളമശേരി ന​ഗരസഭ 37ാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അട്ടിമറി വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാർ വാർഡിൽ വിജയിച്ചു. 308 വോട്ടുകൾ സ്വന്തമാക്കി 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റഫീഖ് മരയ്ക്കാർ വിജയിച്ചത്.

മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി സമീലാണ് യുഡിഎഫിനായി വാർഡിൽ മത്സരിച്ചത്. അദ്ദേഹത്തിന് ആകെ ലഭിച്ചത് 244 വോട്ടുകളാണ്. കോൺ​ഗ്രസ് വിമതനായി മത്സരിച്ച ഷിബു സിദ്ദിഖ് 207 വോട്ടുകൾ പിടിച്ചത് വാർഡിൽ നിർണായകമായി. ലീ​ഗിന്റെ സിറ്റിങ് സീറ്റിലാണ് റഫീഖ് അട്ടിമറി വിജയത്തിലൂടെ സ്വന്തമാക്കിയത്.

ഇതോടെ ന​ഗരസഭയിലെ 21 സീറ്റുകളിൽ യുഡിഎഫും 20 സീറ്റുകളിൽ എൽഡിഎഫും എന്നാണ് കക്ഷിനില.റഫീഖ് മരയ്ക്കാറുടെ അട്ടിമറി വിജയത്തിലൂടെ കളമശേരി ന​ഗരസഭാ ഭരണത്തെ സ്വാധീനിക്കുന്ന ഫലമാണ് സംഭവിച്ചിരിക്കുന്നത്.കോൺഗ്രസ് വിമതൻ പിടിച്ച വോട്ടാണ് യുഎഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണമായത്.

ഇപ്പോൾ വിട്ടുനിൽക്കുന്ന വിമതർ തങ്ങൾക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അങ്ങനെ സംഭവിച്ചാൽ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസവും എൽഡിഎഫിനുണ്ട്. നിലവിൽ നഗരസഭയിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഇവിടെ ഭരണം ലഭിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *