Kerala

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: ജില്ലയിൽ ഇന്ന് 238 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 235 പേർ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21119 ആയി. 17823 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 131 മരണം. നിലവിൽ 3165 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2439 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

235 പേർക്ക് രോഗമുക്തി.സുൽത്താൻ ബത്തേരി സ്വദേശികൾ 6, മൂപ്പൈനാട്, നെന്മേനി, വൈത്തിരി,
കൽപ്പറ്റ 3 പേർ വീതം, അമ്പലവയൽ, പുൽപള്ളി, പൊഴുതന, മാനന്തവാടി,വെള്ളമുണ്ട 2 പേർ വീതം, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി സ്വദേശിക ളായ ഓരോരുത്തരും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളിൽ ചികിത്സയി ലുള്ള 203 പേരുമാണ് രോഗമുക്തി നേടിയത്.

503 പേർ പുതുതായി നിരീക്ഷണത്തിൽ.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 503 പേരാണ്. 1291 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7919 പേർ. ഇന്ന് വന്ന 46 പേർ ഉൾപ്പെടെ 391 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്ന് 1631 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 241334 സാമ്പിളുകളിൽ 237736 പേരുടെ ഫലം ലഭിച്ചു. ഇതിൽ 216617 നെഗറ്റീവും 21119 പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *