Kerala

പൊതു കിണര്‍ സ്വകാര്യവ്യക്തി സ്വന്തമാക്കി;എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് വീട്ടമ്മമാർ

എറണാകുളം: പറവൂര്‍ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ വീട്ടമ്മമാരുടെ പ്രതിഷേധം.പൊതു കിണർ സ്വകാര്യവ്യക്തി കയ്യേറിയതിനെതിരെയാണ് പ്രതിഷേധം.ഇതിന്റെ ഭാഗമായി വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.കിണര്‍ പഞ്ചായത്തിന്റേതല്ലെന്ന പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടാണ് പ്രതിഷേധം ആളിക്കത്തിച്ചത്.

ഒരു കാലത്ത് പ്രദേശവാസികളുടെ മുഴുവൻ ദാഹമകറ്റിയിരുന്ന കിണർ സ്വകാര്യ വ്യക്തി സ്വന്തമാക്കിയതാണ് വീട്ടമ്മമാരെ ചൊടിപ്പിക്കാൻ കാരണമായത്.പഞ്ചായത്ത് ഓഫീസിന്റെ അടുത്ത സ്ഥിതി ചെയ്യുന്ന കിണർ 1956ൽ പഞ്ചായത്ത്‌ നിർമിച്ചതാണെന്ന് പ്രതിഷേധക്കാരായ വീട്ടമ്മമാർ പറയുന്നത്.അന്ന്തൊട്ട് പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ് ഈ പൊതു കിണറായിരുന്നു. ഇടക്കാലത്ത് പൈപ്പുവെള്ളം വന്നതോടുകൂടി നാട്ടുകാർ ഈ കിണറിനെ മറന്നു

നാട്ടുകാർ കിണർ ഉപയോഗിക്കാതായതോടെ സമീപവാസി കിണറിലേക്കുള്ള വഴി അടച്ചുകെട്ടി കിണർ കൈക്കലാക്കി. നാട്ടുകാർ പഞ്ചായത്തിനും ജില്ലാ കളക്ടർക്കും പരാതി നൽകി.എന്നാൽ പഞ്ചായത്തിന്റെ കിണർ അല്ലെന്ന് പഞ്ചായത്ത്‌ സെക്രട്ടറി തന്നെ റിപ്പോർട്ട്‌ സമർപ്പിച്ചതോടെ പ്രധിഷേധം ആളിക്കത്തി.വേനൽ കാലം ആകുംബോലെക്കും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് വീട്ടമ്മമാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *