Kerala

മലപ്പുറത്ത് 537 പേര്‍ക്ക് കോവിഡ്; 540 പേര്‍ക്ക് രോഗമുക്തി

മലപ്പുറം:ജില്ലയിൽ ഇന്ന് 537 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 517 പേർക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും ഉറവിടമറിയാതെ 11 പേരും രോഗബാധിതരായവരിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയവരാണ്.

540 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുൾപ്പെടെ 95,316 പേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോൾ 20,387 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 4,569 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 305 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 119 പേരും 121 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതുവരെ 518 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.

അതേസമയം, കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന ആവർത്തിച്ച് അറിയിച്ചു. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളിൽ ഏർപ്പെടുന്നവരും വൈറസ് ബാധ തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *