Kerala

തൃശൂർ ജില്ലയിൽ 441 പേര്‍ക്ക് കൂടി കോവിഡ്; 442 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4814 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 82,667 ആണ്. 77,299 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 430 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

3470 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 547 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 126 പേര്‍ ആശുപത്രിയിലും 421 പേര്‍ വീടുകളിലുമാണ്.5406 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3880 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1265 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 261 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 7,37,441 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

376 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,28,388 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 21 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 389 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *