Kerala

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം;പിസി ജോർജിനെ ശാസിക്കാൻ ശുപാർശ

കന്യാസ്ത്രീക്കെതിരേ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എം എൽ എ പി.സി. ജോർജിനെ ശാസിക്കാൻ ശുപാർശ.പി.സി. ജോർജിനെതിരായ നടപടിക്ക് നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് ശുപാർശ നൽകിയത്. സഭയിൽ പി സി ജോർജിന് എതിരായ പരാതി വച്ചത് ഏഴാം നമ്പർ റിപ്പോർട്ട് ആയിട്ടായിരുന്നു.

സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എംസി. ജോസഫൈൻ അടക്കമുള്ളവരാണ് എംഎൽഎയ്ക്ക് എതിരെ പരാതി നൽകിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്നതരത്തിൽ എം.എൽ.എ. പരാമർശം നടത്തിയെന്നായിരുന്നു പരാതി. ഇക്കാര്യങ്ങൾ നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുകയും പി സി ജോർജ് എം എൽ എ നടത്തിയ പരാമർശങ്ങൾ അതിരുകടന്നതാണെന്നും വിലയിരുത്തി. തുടർന്നാണ് എം.എൽ.എ.യെ ശാസിക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് എതിരെ പൂഞ്ഞാർ എം എൽ എ പി സി ജോർജ് നടത്തിയ പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പ്രതിഷേധം വ്യാപകമായതിന് പിന്നാലെ കന്യാസ്ത്രീക്ക് എതിരെ നടത്തിയ മോശം പരാമർശം പിൻവലിക്കുന്നതായി പി സി ജോർജ് എം എൽ എ പറഞ്ഞിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *