Kerala

കളമശേരി പിടിക്കാൻ മുന്നണികൾ;വോട്ട് ഉറപ്പിക്കാൻ നെട്ടോട്ടത്തിൽ സ്ഥാനാർത്ഥികൾ

എറണാകുളം:യുഡിഎഫ് നറുക്കെടുപ്പിലൂടെ അധികാരത്തിലെത്തിയ കളമശേരി നഗരസഭയില്‍ ഭരണം പിടിക്കുന്നതിനായി മുന്നണികളുടെ പോരാട്ടം.കളമശേരി നഗരസഭയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുപ്പത്തിയേഴാം വാര്‍ഡിലാണ് ഇടത്-വലത് മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നത്.മുപ്പത്തിയേഴാം വാര്‍ഡില്‍ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇപ്പോൾ വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികൾ

നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരം പിടിച്ച കളമശേരി നഗരസഭയില്‍ ഭരണം പിടിക്കാന്‍ ഇടത് വലത് മുന്നണികളുടെ പോരാട്ടം. നഗരസഭയില്‍ തിരഞ്ഞെടുപ്പ് ശേഷിക്കുന്ന മുപ്പത്തിയേഴാം വാര്‍ഡില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍.കളമശേരി നഗരസഭാ ആസ്ഥാനമിരിക്കുന്ന മുപ്പത്തേഴാം വാര്‍ഡിൽ നിന്ന് ആര് ജയിച്ചാലും അവർ നഗരസഭാ ഭരണം നിശ്ചയിക്കുമെന്നതിനാല്‍ കലാശക്കൊട്ടിന് ആവേശം അല്‍പംകൂടി.

യു.ഡി.എഫ് ഭരണം കൂടുതല്‍ സുരക്ഷിതമാക്കി വാർഡിൽ ജയിച്ചുകയറുമെന്ന് യു.‍ഡി.എഫ് സ്ഥാനാര്‍ഥി.വാർഡിൽ അട്ടിമറി ജയം നേടുമെന്നും ഇടതുമുന്നണി ഭരണം പിടിച്ചെടുക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.മുന്നണികളെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടുമെന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയും.എന്തായാലും കളമശേരി നഗരസഭാ ആസ്ഥാനമിരിക്കുന്ന മുപ്പത്തേഴാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമായി മാറും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *