Kerala

മുഖ്യമന്ത്രിക്ക് പരാതി നൽകാം,അക്ഷയ വഴി;ചാർജ് 20 രൂപ,ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സിഎംഒ പോർട്ടൽ വഴിയുള്ള പരാതികൾക്ക് ചാർജ് നിശ്ചയിച്ചു.അക്ഷയ കേന്ദ്രം വഴി സമർപ്പിക്കുന്നതിന് സർവീസ് ചാർജ് 20 രൂപ ഈടാക്കും.

സിഎംഒ പോർട്ടൽ കൂടുതൽ പൊതുജന സൗഹാർദമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.ഇതിലൂടെ പൊതുജനങ്ങൾക്ക് അക്ഷയകേന്ദ്രം വഴി പരാതി സമർപ്പിക്കാം. എന്നാൽ ഇതിന് നേരത്തെ സർവീസ് ചാർജ് നിശ്ചയിച്ചിരുന്നില്ല. പൊതുജനങ്ങളിൽനിന്ന് ഈടാക്കാവുന്ന ചാർജ് 20 രൂപയായി നിശ്ചയിക്കാമെന്ന് അക്ഷയ ഡയറക്ടർ നിർദേശിച്ചതിൻറെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *