Kerala

കണ്ണൂർ ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ്; 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ:ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 277 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശത്തു നിന്ന് എത്തിയവരും നാല് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.രോഗമുക്തി 177 പേര്‍ക്ക്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 43923 ആയി. ഇവരില്‍ 177 പേര്‍ ചൊവ്വാഴ്ച (ജനുവരി 19) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 40443 ആയി. 233 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2657 പേര്‍ ചികില്‍സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 2386 പേര്‍.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2386 പേര്‍ വീടുകളിലും ബാക്കി 271 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. നിരീക്ഷണത്തില്‍ 13896 പേര്‍.കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13896 പേരാണ്. ഇതില്‍ 13465 പേര്‍ വീടുകളിലും 431 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 444468 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 444068 എണ്ണത്തിന്റെ ഫലം വന്നു. 400 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *