Kerala

സ്വര്‍ണക്കടത്ത് കേസ്;കുറ്റപത്രം നൽകാൻ ഒരുങ്ങി കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം നൽകാനൊരുങ്ങി കസ്റ്റംസ്. ആദ്യ പടിയായി പ്രതികള്‍ക്ക് കമീഷണര്‍ അടുത്ത മാസം ആദ്യം തന്നെ ഷോകോസ് നോട്ടീസ് നൽകും .കസ്റ്റംസ് ചട്ടം അനുസരിച്ച് കുറ്റപത്രം നല്‍കുന്നതിന് മുമ്പ് പ്രതികള്‍ക്ക് ഷോകോസ് നല്‍കണം. ഇതിന് മറുപടി കിട്ടിയ ശേഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസ് ഒരുങ്ങുന്നത്.കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യില്ല. ചില പ്രതികളെ നികുതിയും പിഴയും നല്‍കി വിചാരണയില്‍ നിന്ന് ഒഴിവാകുമെന്നാണ് ലഭിക്കുന്ന സൂചന.

2020 ജൂലൈ 5 നാണ് തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിലുടെ നയതന്ത്ര ബഗേജ് വഴി ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് കസ്റ്റംസ് പിടികൂടുന്നത്.ഇതിനോടകം കേസില്‍ 26 പേരെയാണ് കസ്റ്റംസ് പ്രതിചേര്‍ത്തത്. ഗൂഢാലോചനയിലും കള്ളക്കടത്തിലും നേരിട്ട് പങ്കെടുത്തവരെയെല്ലാം കണ്ടെത്തിയെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍.വിദേശത്ത് ഉള്ളവരെ ഒഴികെ എല്ലാവരും പിടിയിലായി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങുന്നത്. എന്‍ഐഎയെയും ഇഡിയെയും ചെയ്യും പോലെ കസ്റ്റംസിന് നേരിട്ട് കുറ്റുപത്രം നല്‍കാൻ കഴിയില്ല. ചട്ട അനുസരിച്ച് കസ്റ്റംസ് കമീഷണര്‍ പ്രതികള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം.

ഒരോ പ്രതിയുടെയും കുറ്റങ്ങള്‍ വ്യക്തമാക്കിയ ശേഷം ഇതിൽ മറുപടി ആവശ്യപ്പെടുകയാണ് ഷോക്കാസ് നോട്ടീസിലൂടെ ചെയ്യുന്നത്.അഭിഭാഷകന് വഴിയോ അല്ലെങ്കിൽ കമീഷണര്‍ക്ക് മുന്നില് നേരിട്ടോ മറുപടി നല്‍കാം. തുടര്‍ന്ന് ഏതെല്ലാം പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്ന് കമീഷണര്‍ ഉത്തരവിറക്കും.കുറ്റകൃത്യത്തിന്‍റെ സ്വഭാവം അനുസരിച്ച് ചില പ്രതികള്‍ നികുതിയും പിഴയും മാത്രം അടച്ചാല്‍ മതിയെന്ന് കമീഷണര്‍ക്ക് തീരുമാനിക്കാം.ഈ നടപടികല്‍ ഒരു മാസത്തിനുള്ളിൽ പൂര്‍ത്തിയാകും. ഇതിന് ശേഷം മാര്‍ച്ചില്‍ കുറ്റപത്രം സമർപ്പിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *